ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വലുതെന്തോ വരാന്‍ പോകുന്നു. ഓഹരികളിലലെ കുതിപ്പിന്റെ കാറ്റ് ശുഭ സൂചനയെന്നു വിദഗ്ദ്ധര്‍. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കാത്ത തരത്തിലുള്ള ഡീലിനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതെന്ന നിഗമനങ്ങളിൽ കരുത്തായി വിപണി

ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രൊപ്പോസലാണ് ഇന്ത്യ യു.എസിനു കൈമാറിയത്. അതേസമയം, രാജ്യതാല്‍പര്യം ബലികഴിച്ചു വ്യാപാരക്കരാറുകളില്‍ ഒപ്പിടില്ലെന്നു കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ ഉറപ്പു പറഞ്ഞിരുന്നു.

New Update
Untitledrainncr
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇന്ത്യ-യു.എസ് വ്യാപാരകരാറില്‍ വലുതെന്തോ വരാന്‍ പോകുന്നു. വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുമ്പോള്‍ ഓഹരികളില്‍ കുതിപ്പിന്റെ കാറ്റു ശുഭ സൂചനയെന്നു സാമ്പത്തിക വിദഗ്ദ്ധര്‍.

Advertisment

കരാറില്‍ പുറമേ വലിയ കോലാഹലങ്ങളില്ലെങ്കിലും അണിയറയില്‍ വലുതെന്തോ വരുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കാത്ത തരത്തിലുള്ള ഡീലിനാണു കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതെന്ന നിഗമനങ്ങളും വിപണിക്കു പോസിറ്റീവ് എനര്‍ജി സമ്മാനിച്ചു എന്നു സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.


വിപണിക്ക് ഇന്നു കേട്ടതെല്ലാം നല്ല വാര്‍ത്തകള്‍ മാത്രം. ഫലമോ സെന്‍സെക്സ് 1,000 പോയിന്റിന് മുകളില്‍ കുതിച്ചു. നിക്ഷേപകരുടെ മൂല്യത്തില്‍ 6 ലക്ഷം കോടി രൂപയുടെ വര്‍ധന. 


തൊട്ടതെല്ലാം പിഴച്ച ദിവസങ്ങള്‍ക്കൊടുവില്‍ വിപണി സടകുടഞ്ഞെഴുന്നേറ്റ ദിനത്തില്‍ കേരള കമ്പനികളും കരുത്തുകാട്ടി.

വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

ഇന്ത്യന്‍ പ്രതിനിധിസംഘം തയാറാക്കിയ വിശദമായ വ്യാപാര പ്രോപ്പോസലുകള്‍ അമേരിക്കയ്ക്കു കൈമാറിയിരുന്നു. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് അമേരിക്കയാണെന്നുമാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.


അടുത്തിടെ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയതു കനത്ത തീരുവയാണെന്നു സമ്മതിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, തീരുവ വൈകാതെ വെട്ടിക്കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഡീല്‍ ഉടനുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.


ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രൊപ്പോസലാണ് ഇന്ത്യ യു.എസിനു കൈമാറിയത്. അതേസമയം, രാജ്യതാല്‍പര്യം ബലികഴിച്ചു വ്യാപാരക്കരാറുകളില്‍ ഒപ്പിടില്ലെന്നു കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ ഉറപ്പു പറഞ്ഞിരുന്നു.

രാജ്യത്തെ കര്‍ഷകരുടെയും പാലുല്‍പന്ന മേഖലയുടെയും താല്‍പര്യങ്ങളെ ഹനിക്കുന്ന നടപടികളുണ്ടാവില്ല. യുഎസിന്റെ കനത്ത തീരുവമൂലം പ്രതിസന്ധിയിലായ കൃഷി ഉള്‍പ്പെടെയുള്ള മേഖലകള്‍ക്കു കരുത്തേകാനായി റഷ്യ ഉള്‍പ്പെടെ പുതിയ വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഗോയല്‍ വ്യക്തമാക്കിയത്.  


ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോല്‍പന്ന വിപണി തുറന്നുകിട്ടണമെന്നും അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ തീരുവ പൂജ്യമാക്കണമെന്നും ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍, ഇന്ത്യന്‍ ചര്‍ച്ചാസംഘം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഈ വിപണികള്‍ യുഎസിനു തുറന്നുകൊടുക്കുകയും തീരുവ ഒഴിവാക്കുകയും ചെയ്യുന്നത് രാജ്യത്ത് വീണ്ടും കര്‍ഷകര്‍ക്ക് ദോഷം ചെയ്യുമെന്ന ബോധ്യം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇതാണു കേന്ദ്ര സര്‍ക്കാര്‍ അമേരിക്കന്‍ ആവശ്യങ്ങളെ എതിര്‍ത്തത്.

Advertisment