ഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഡ്രോണുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. റഷ്യ-ഉക്രെയ്ന്‍, അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷങ്ങള്‍ ആധുനിക യുദ്ധത്തില്‍ ഡ്രോണുകളുടെ പ്രാധാന്യം എടുത്തുകാണിച്ചവയാണ്.
1000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയും 30,000 അടിയില്‍ കൂടുതല്‍ ഉയരത്തിലും 24 മണിക്കൂറില്‍ കൂടുതല്‍ സമയം പറക്കാന്‍ കഴിവുമുള്ള ഡ്രോണുകളെയാണ് സൈന്യം ഇപ്പോള്‍ തിരയുന്നത്
ഭാവിയിലെ ഏത് യുദ്ധസമാന സാഹചര്യത്തെയും നേരിടാന്‍ സൈന്യം സ്വയം തയ്യാറെടുക്കുകയാണ്. ഡ്രോണുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രമാണ് അവര്‍ ആസൂത്രണം ചെയ്യുന്നത്.
ശത്രുവിനെ നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നതിനും ഈ ഡ്രോണുകള്‍ സഹായിക്കും.
റഷ്യ-ഉക്രെയ്ന്‍, അര്‍മേനിയ-അസര്‍ബൈജാന്‍ എന്നിവ തമ്മിലുള്ള യുദ്ധങ്ങള്‍ ഡ്രോണുകള്‍ എത്രത്തോളം അത്യാവശ്യമാണെന്ന് തെളിയിച്ചിട്ടുണ്ട്
ആധുനിക യുദ്ധത്തില്‍ ആളില്ലാ ആകാശ വാഹനങ്ങളുടെയും (യുഎവി) റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റുകളുടെയും ഉപയോഗം വര്‍ദ്ധിച്ചുവരികയാണ്.