/sathyam/media/media_files/6uYhZwhzC6XwLHoki5mP.jpg)
കി​ഷ്ത്വാ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പാ​കി​സ്താ​നി ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്​ഷെ മു​ഹ​മ്മ​ദ് ക​മാ​ൻ​ഡ​ർ ആ​ദി​ലി​നെ ഇ​ന്ത്യ​ൻ സൈ​ന്യം വ​ധി​ച്ചു.
ഛത്രു ​വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.
കി​ഷ്ത്വാ​റി​ലെ ഛത്രു ​ബെ​ൽ​റ്റി​ലു​ള്ള പ​സേ​ർ​കു​ട്ട് മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​ര​സേ​ന​യും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.
കു​ന്നി​ൻ​ചെ​രി​വി​ലെ ഒ​രു വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ർ സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ദീ​ർ​ഘ​നേ​രം നീ​ണ്ടു​നി​ന്ന വെ​ടി​വെ​പ്പി​നൊ​ടു​വി​ൽ ആ​ദി​ലി​നെ വ​ധി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us