ഡല്‍ഹി: കിഴക്കന്‍ ലഡാക്കിന് സമീപമുള്ള അതിര്‍ത്തിയില്‍ ദീപാവലിയോടനുബന്ധിച്ച് മധുരപലഹാരങ്ങള്‍ കൈമാറി ഇന്ത്യയും ചൈനയും.
കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്സാങ് സമതലത്തിലെയും രണ്ട് ഘര്‍ഷണ പോയിന്റുകളില്‍ നിന്നും ഇരു രാജ്യങ്ങളും സേനാ പിന്മാറ്റം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ദീപാവലി മധുരം കൈമാറിയത്.
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ എല്‍എസിയിലെ പല അതിര്‍ത്തി പോയിന്റുകളിലും മധുരപലഹാരങ്ങള്‍ കൈമാറിയതായി സൈനിക വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
എല്‍എസിയിലെ അഞ്ച് ബോര്‍ഡര്‍ പേഴ്സണല്‍ മീറ്റിംഗ് (ബിപിഎം) പോയിന്റുകളിലാണ് കൈമാറ്റം നടന്നതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.