New Update
/sathyam/media/media_files/lIF9qJeEAdPOUt7WgTuu.jpg)
മുംബൈ: നേവൽ ഡോക്ക്‌യാർഡിൽ പുനർനിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലിന് തീപിടിച്ചു. ആളപായമില്ല, സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Advertisment
കപ്പലിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു സംഭവം. കപ്പലിൻ്റെ ഡ്യൂട്ടി ജീവനക്കാരാണ് തീപിടിത്തം കണ്ടെത്തിയത്. കപ്പലിൻ്റെ അഗ്നിശമന സംഘവും നേവൽ ഡോക്ക്‌യാർഡ് അഗ്നിശമന സേനയിൽ നിന്നുള്ള ടീമുകളും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി അറിവായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ഇന്ത്യൻ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us