ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിക്കുന്നെന്ന വാർത്ത വ്യാജം; യുഎസ് മാധ്യമത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

കപ്പലിലുണ്ടായിരുന്ന 180 പേരില്‍ 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. കടലില്‍ നിന്ന് ഇതുവരെ 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ അമേരിക്കന്‍ നാവികസേന തകര്‍ത്തതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി ഇന്ത്യ.

Advertisment

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കന്‍ നാവികസേന ഇന്ത്യന്‍ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന യുഎസ് ചാനലിന്റെ അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളി.


അമേരിക്കന്‍ മാധ്യമമായ 'ഒഎഎന്‍' ആണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്. മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ ഡഗ് മക്ഗ്രിഗറുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിംഗ് വിഭാഗം എക്‌സിലൂടെ വ്യക്തമാക്കി.


വിശാഖപട്ടണത്ത് ഇന്ത്യന്‍ നാവികസേനയോടൊപ്പം സംയുക്ത അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ഇറാന്റെ 'ഐറിസ് ഡെന'  എന്ന കപ്പലാണ് അമേരിക്കന്‍ അന്തര്‍വാഹിനി തകര്‍ത്തത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പങ്കിനെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രുരാജ്യത്തിന്റെ കപ്പല്‍ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ക്കുന്നത് ഇതാദ്യമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. 'നിശബ്ദ മരണം' എന്നാണ് അദ്ദേഹം ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

കപ്പലിലുണ്ടായിരുന്ന 180 പേരില്‍ 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. കടലില്‍ നിന്ന് ഇതുവരെ 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കപ്പല്‍ തകര്‍ന്നത് ശ്രീലങ്കയുടെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ്.

Advertisment