റിസർവേഷൻ സംവിധാനം പരിഷ്കരിക്കാൻ റെയിൽവേ ഒരുങ്ങുന്നു; ചാർട്ടിംഗ് നേരത്തെയാക്കും

റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതില്‍ മാറ്റം വരുത്തുകയാണ് പ്രധാന പരിഷ്‌കാരങ്ങളില്‍ ഒന്നായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

New Update
Untitledhvyrn

ഡല്‍ഹി: ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ നവീകരണം നടത്തുന്നു.

Advertisment

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ പരിഷ്‌കാരങ്ങളുടെ പുരോഗതി അടുത്തിടെ അവലോകനം ചെയ്തു. ടിക്കറ്റിംഗ് സംവിധാനം കൂടുതല്‍ സ്മാര്‍ട്ടും സുതാര്യവുമാകണമെന്നും, യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതില്‍ മാറ്റം വരുത്തുകയാണ് പ്രധാന പരിഷ്‌കാരങ്ങളില്‍ ഒന്നായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പാണ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇത്, പ്രത്യേകിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍, റെയില്‍വേ ബോര്‍ഡ് റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ മന്ത്രി ഈ നിര്‍ദ്ദേശം അംഗീകരിച്ച്, ഘട്ടം ഘട്ടമായി മാറ്റം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി.

 

Advertisment