/sathyam/media/media_files/2026/01/10/left-for-bangal-2026-01-10-21-47-28.jpg)
ഡൽഹി : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സഖ്യ ചർച്ചകളിലേക്കും കടന്നിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് മമത ബാനർജിയുടെ നേതൃത്വത്തിൽ അധികാര തുടർച്ച ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.
ബി.ജെ.പിയാകട്ടെ ഇക്കുറി മമതയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് മുന്നോട്ട് പോകുന്നത് . പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ തിരിച്ച് വരവിനാണ് കോൺഗ്രസും ഇടത് പാർട്ടികളും ശ്രമിക്കുന്നത്. സംസ്ഥാനത്തെ മുസ്ലീങ്ങൾക്കിടയിൽ സ്വാധീനമുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ഇടത് മുന്നണിയുമായി സഖ്യത്തിന് ശ്രമിക്കുകയാണ്.
ഇടത് മുന്നണി ചെയർമാൻ ബിമൻ ബോസിന് 2025 ആഗസ്റ്റിൽ സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നാണ് ഐ. എസ്. എഫ് നേതാക്കൾ പറയുന്നത്. സഖ്യം സംബന്ധിച്ച് ഇടത് മുന്നണിയാണ് തീരുമാനം അറിയിക്കേണ്ടതെന്ന നിലപാടാണ് ഐ.എസ്.എഫിൻ്റേത് .
ബി ജെ പി ക്കും തൃണമൂൽ കോൺഗ്രസിനും എതിരെ ഒന്നിച്ച് നിന്ന് പോരാടുന്ന കാര്യത്തിൽ ഇടത് മുന്നണി തീരുമാനം അറിയിക്കട്ടെ എന്നാണ് ഐ.എസ്.എഫ് വ്യക്തമാക്കുന്നത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ സമയത്തും ഐ എസ് എഫും ഇടത് മുന്നണിയുമായി സഖ്യ ചർച്ചകൾ നടത്തിയെങ്കിലും വിജയം കണ്ടില്ല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us