New Update
/sathyam/media/media_files/NjTLQCfAgOV8D1sUNohd.jpg)
ഡല്‍ഹി: ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
Advertisment
ഇസ്രയേല്‍ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി ഇരുകക്ഷികളും സംയമനം പാലിക്കണം.
പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.