സഹായം നൽകി രാജ്യങ്ങളെ കടക്കെണിയിൽ കുടുക്കുന്ന ചൈനീസ് തന്ത്രം ഇനി വിലപ്പോവില്ല. ചൈനീസ് സ്വാധീനം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുടെ തന്ത്രപരമായ സഹായം. വൻകിട വായ്പകളിലൂടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പകരം, മാനവവിഭവശേഷി വികസനത്തിലും സ്വയം പര്യാപ്തതയിലും ഊന്നൽ നൽകുന്ന ബദൽ മാതൃക അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഇന്ത്യയുടെ ഈ നയതന്ത്രപരമായ നീക്കത്തിന് ഒരു ശക്തമായ ചരിത്രപരമായ അടിത്തറയുണ്ട്

New Update
modi

ഡൽഹി : സഹായം നൽകി രാജ്യങ്ങളെ കടക്കെണിയിൽ കുടുക്കുന്ന ചൈനീസ് തന്ത്രം ഇനി വിലപ്പോവില്ല.

Advertisment

ചൈനീസ് സ്വാധീനം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുടെ തന്ത്രപരമായ സമീപനം.

ചൈനീസ് മാതൃക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമ്പോൾ, ഇന്ത്യയുടെ മാതൃക ദക്ഷിണാഫ്രിക്കയ്ക്ക് സാമൂഹിക മൂലധനവും ദീർഘകാല വളർച്ചയും ഉറപ്പാക്കുന്നതാണ്.

ദക്ഷിണാഫ്രിക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ, ആഫ്രിക്കൻ ഭൂഖണ്ഡവുമായുള്ള ബന്ധത്തിൽ ഇന്ത്യയുടെ പുതിയ ദിശാബോധം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി20–ആഫ്രിക്ക സ്‌കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ്' അവതരിപ്പിച്ചത്.

അടുത്ത 10 വർഷത്തിനുള്ളിൽ ആഫ്രിക്കൻ രാജ്യങ്ങളിലായി 10 ലക്ഷം സർട്ടിഫൈഡ് പരിശീലകരെ സൃഷ്ടിക്കും.

 വൻകിട വായ്പകളിലൂടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പകരം, മാനവവിഭവശേഷി വികസനത്തിലും സ്വയംപര്യാപ്തതയിലും ഊന്നൽ നൽകുന്ന ഒരു ബദൽ മാതൃകയാണ് ഈ പദ്ധതി.

 നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ വർധിച്ചു വരുന്ന ഭൗമരാഷ്ട്രീയ മത്സരത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിർണായക സമീപനമാണ് ഈ 'സ്കിൽ' കൈമാറൽ പദ്ധതി.

ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിൽ, ചൈനീസ് സ്വാധീനം ശക്തമാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനായി ചൈനീസ് ബാങ്കുകൾ നൽകുന്ന വൻതോതിലുള്ള വായ്പകൾ പല രാജ്യങ്ങളെയും കടക്കെണിയിലേക്ക് തള്ളിവിടുന്നു.

ഈ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ, ആഫ്രിക്കൻ രാജ്യങ്ങൾക്ക് അവരുടെ തുറമുഖങ്ങളോ, ധാതുസമ്പത്തോ പോലുള്ള തന്ത്രപ്രധാനമായ ആസ്തികൾ ചൈനയ്ക്ക് കൈമാറേണ്ടി വരുന്നു.

ഈ 'കടക്കെണി നയതന്ത്രം' ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക പരമാധികാരത്തിന് ഭീഷണിയാണെന്ന വിമർശനം അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.

ഈ പശ്ചാത്തലത്തിലാണ്, ഇന്ത്യയുടെ നിയോ-ഡെവലപ്‌മെൻ്റ് നയതന്ത്രം (Neo-Development Diplomacy) പ്രാധാന്യം നേടുന്നത്. സാമ്പത്തിക ബാധ്യത വരുത്തുന്ന വായ്പകൾക്ക് പകരം, മാനവവിഭവശേഷി വികസനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

10 ലക്ഷം പരിശീലകരെ സൃഷ്ടിക്കുന്നതിലൂടെ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സ്ഥായിയായ വികസനത്തിനുള്ള അടിത്തറ നൽകാൻ ഇന്ത്യ ലക്ഷ്യമിടുന്നു.

 ഇത് പ്രാദേശിക ജനതയ്ക്ക് വൈദഗ്ധ്യവും തൊഴിലവസരങ്ങളും നൽകി സ്വയംപര്യാപ്തത ഉറപ്പാക്കും. ചൈനീസ് പദ്ധതികളിൽ പലപ്പോഴും ചൈനീസ് തൊഴിലാളികൾക്കാണ് പ്രാധാന്യം ലഭിക്കാറ്.

 എന്നാൽ ഇന്ത്യയുടെ പദ്ധതി പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്നു.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ വെച്ചുള്ള ഈ പ്രഖ്യാപനത്തിന് ഇന്ത്യക്ക് തന്ത്രപരമായ ലക്ഷ്യങ്ങളുണ്ട്. ചൈനയുടെ 'കടം' നയതന്ത്രത്തിന് ബദലായി 'വിദ്യാഭ്യാസം' നൽകുന്ന പങ്കാളിയായി ഇന്ത്യ സ്വയം സ്ഥാപിക്കുന്നു.

ഇത് ആഫ്രിക്കൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വാസ്യതയും സ്വാധീനവും വർദ്ധിപ്പിക്കും.

ദക്ഷിണാഫ്രിക്കയിലെ പ്ലാറ്റിനം, ലിഥിയം, മറ്റ് നിർണ്ണായക ധാതുക്കൾ എന്നിവയിലേക്ക് വിശ്വസനീയമായ പ്രവേശനം ഉറപ്പാക്കാൻ ഈ സൗഹൃദം ഇന്ത്യക്ക് സഹായകമാകും.

 ഒപ്പം, പരിശീലനം ലഭിച്ച പ്രാദേശിക തൊഴിലാളികളിലൂടെ, ഐ.ടി., ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഇന്ത്യൻ കമ്പനികൾക്ക് ദക്ഷിണാഫ്രിക്കൻ വിപണികളിൽ സുഗമമായി പ്രവേശിക്കാൻ സാധിക്കും.

ഇന്ത്യയുടെ ഈ നയതന്ത്രപരമായ നീക്കത്തിന് ഒരു ശക്തമായ ചരിത്രപരമായ അടിത്തറയുണ്ട്.

മഹാത്മാഗാന്ധിയുടെ ആദ്യകാല പ്രവർത്തനങ്ങൾക്ക് വേദിയായ ദക്ഷിണാഫ്രിക്ക, നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ നടന്ന വർണവിവേചന വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ നൽകിയ നയതന്ത്ര പിന്തുണയിലൂടെയും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

 ചരിത്രപരമായ ഈ സൗഹൃദം ബ്രിക്സ് (BRICS) പോലുള്ള തന്ത്രപ്രധാനമായ കൂട്ടായ്മകളിലെ ദക്ഷിണാഫ്രിക്കയുടെ സജീവ സാന്നിധ്യത്തിലൂടെ ആധുനിക നയതന്ത്രത്തിലേക്ക് വളർന്നു കഴിഞ്ഞു

Advertisment