/sathyam/media/media_files/2024/10/20/IuWT9syL7WHbky7Wkqda.jpg)
മുംബൈ: മുംബൈയില്‍ നിന്ന് തായ്ലന്‍ഡിലെ ഫുക്കറ്റിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനക്കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചു.
ആവശ്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിമാനം പുറപ്പെടാന്‍ അനുവദിക്കൂ. എന്നാല്‍ വിമാനത്തിലുണ്ടായ സുരക്ഷാ ഭീഷണി എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
'2025 സെപ്തംബര്‍ 19-ന് മുംബൈയില്‍ നിന്ന് ഫുക്കറ്റിലേക്ക് പോയ ഇന്‍ഡിഗോ 6ഇ 1089 വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. സ്ഥാപനത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച്, ബന്ധപ്പെട്ട അധികാരികളെ ഉടന്‍ തന്നെ അറിയിച്ചിട്ടുണ്ട്.
വിമാനം ചെന്നൈയില്‍ ആവശ്യമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഫുക്കറ്റ് വിമാനത്താവളത്തില്‍ രാത്രി കര്‍ഫ്യൂ ഉള്ളതിനാല്‍ യാത്ര പുനരാരംഭിക്കുന്നത് അതനുസരിച്ച് ക്രമീകരിക്കും.