New Update
/sathyam/media/media_files/2025/10/11/indigo-2025-10-11-14-17-35.jpg)
ചെന്നൈ: വെള്ളിയാഴ്ച രാത്രി തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ ഒരു വിള്ളല്‍ കണ്ടെത്തി.
Advertisment
ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരമറിയിച്ചു. ലാന്‍ഡ് ചെയ്തതിനു ശേഷമാണ് ഗ്ലാസ് തകര്‍ന്നതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വലിയൊരു ദുരന്തമാണ് ഒഴിവായത്. ആ സമയത്ത് വിമാനത്തില്‍ 76 യാത്രക്കാരുണ്ടായിരുന്നു.
രാത്രി 11:12 ന് 76 യാത്രക്കാരുമായി വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പൈലറ്റ് മുന്നിലെ തകര്‍ന്ന ഗ്ലാസ് കണ്ടത്. പൈലറ്റ് എ.ടി.സിയെ വിവരമറിയിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി, വിമാനം ബേ 95 ലേക്ക് മാറ്റി. ഗ്ലാസ് മാറ്റിസ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നു.