/sathyam/media/media_files/2025/07/17/indigo-plane-untitledpatnaa7-2025-07-17-08-55-57.jpg)
ചെന്നൈ: ഇൻഡിഗോ വിമാനത്തിൽ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ സംഭവിച്ചതായി കണ്ടെത്തിയത്.
മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചൈന്നൈയിലേക്ക് പോകുകയായിരുന്നു വിമാനം. ലാൻഡിങ്ങിന് തൊട്ടുമുൻപ് പൈലറ്റാണ് വിമാനത്തിൻ്റെ മുന്നിലെ ഗ്ലാസിൽ വിള്ളൽ സംഭവിച്ചതായി കണ്ടത്. ഇതിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെ സംഭവം അറിയിക്കുകയായിരുന്നു.
ലാൻഡ് ചെയ്ത വിമാനത്തെ ബേ 95 വഴി പാർക്കിങിലേക്ക് കൊണ്ടുപോയ ശേഷമാണ് യാത്രക്കാരെ ഇറക്കിയത്. അത് കഴിഞ്ഞ് വിൻഡ്ഷീൽഡ് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ എങ്ങനെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ വീണതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
സംഭവവുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം ചെന്നൈയിൽ നിന്ന് മധുരയിലേക്കുള്ള വിമാനത്തിൻ്റെ സർവീസ് തകരാറിനെ തുടർന്ന് റദ്ദാക്കി.