/sathyam/media/media_files/2025/10/23/indigo-2025-10-23-10-02-10.jpg)
വാരണാസി: ബുധനാഴ്ച വൈകുന്നേരം കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. 166 യാത്രക്കാരും ജീവനക്കാരുമായാണ് വിമാനം പറന്നത്.
'കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഇന്ധന പ്രശ്നത്തെ തുടര്‍ന്ന് വാരണാസിയില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഇറക്കി. വിമാനത്തില്‍ 166 യാത്രക്കാരുണ്ട്,' എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞു.
സ്ഥിതിഗതികള്‍ അറിഞ്ഞ പൈലറ്റ് വാരണാസി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (എടിസി) ബന്ധപ്പെടുകയും ലാന്‍ഡിംഗ് അനുമതി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വൈകുന്നേരം 4:10 ന് വിമാനം ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.
വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരും സുരക്ഷിതരാണ്.