New Update
/sathyam/media/media_files/2024/10/20/IuWT9syL7WHbky7Wkqda.jpg)
ന്യൂഡൽഹി: ആറ് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തങ്ങൾ 95 ശതമാനം സർവീസുകൾ പുനഃസ്ഥാപിച്ചുവെന്ന് ഇൻഡിഗോ. 1500ഓളം ഫ്ലൈറ്റുകൾ 135 ടെസ്റ്റിനേഷനുകളിൽ പറന്നു തുടങ്ങിയെന്ന് കമ്പനി അറിയിച്ചു.
Advertisment
റീബൂട്ടിന്‍റെ ഭാഗമായാണ് ശനിയാഴ്ച 700 ഫ്ലൈറ്റുകൾ മാത്രം സർവീസ് നടത്തിയതെന്ന് കമ്പനി പറഞ്ഞു. ഡിസംബർ പത്തോടെ സർവീസ് പൂർണമായും പുനഃസ്ഥാപിച്ച് സാധാരണ ഗതിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കമ്പനിക്കെതിരെ നിയന്ത്രണങ്ങളും വിമർശനങ്ങളും വർധിച്ചു വരുന്നതിനിടെയാണ് വീണ്ടും തിരിച്ചു വരവിന് ശ്രമിക്കുന്നത്.
വ്യാപകമായി സർവീസുകൾ റദ്ദാക്കിയത് വിമർശനങ്ങൾക്ക് കാരണമാവുകയും കമ്പനി സി.ഇ.ഒ പീറ്റർ എൽബേഴ്സിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us