വിമാനയാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇതുവരെ റീഫണ്ടായി നല്‍കിയത് 827 കോടി രൂപ. പകുതി ബാഗേജുകളും തിരിച്ചുനല്‍കിയെന്നും ഇന്‍ഡിഗോ

New Update
indigo

മുംബൈ: വിമാനയാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച കൊണ്ട് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് 827 കോടി രൂപ തിരിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. 

Advertisment

കൂടാതെ വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയ ആകെ ബാഗേജുകളുടെ പകുതിയും ഇന്‍ഡിഗോ തിരിച്ചുനല്‍കി. 4500 ബാഗേജുകളാണ് ഇന്‍ഡിഗോ ഇതുവരെ യാത്രക്കാര്‍ക്ക് നല്‍കിയത്.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കിയിട്ടുള്ളത്. 9,55,591 ടിക്കറ്റുകളാണ് ഇക്കാലയളവില്‍ റദ്ദാക്കപ്പെട്ടത്. 

ഇതില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ മാത്രം റദ്ദാക്കപ്പെട്ടത് 569 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇവയുടെ പണമെല്ലാം ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കി.

9000 ബാഗേജുകളില്‍ 4500 ബാഗേജുകളാണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് നല്‍കിയത്. ബാക്കിയുള്ളവ 36 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഈ നടപടികളെല്ലാം നിരീക്ഷിക്കാനായി ഒരു ക്രൈസിസ് മാനേജ്മന്റ് ഗ്രൂപ്പിന് രൂപംനല്‍കിയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

ടിക്കറ്റ് നിരക്കുകള്‍ യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കാന്‍ ഇന്‍ഡിഗോയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Advertisment