ഇൻഡിഗോയുടെ വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ; വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചറുകൾ

'കെയര്‍ ഓഫ് ജെസ്റ്റര്‍' പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡിഗോ ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഡിസംബര്‍ ആദ്യവാരം ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മൂലം വലഞ്ഞ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചറുകള്‍ നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

Advertisment

ഡിസംബര്‍ ആദ്യവാരമുണ്ടായ യാത്രാ പ്രതിസന്ധിയില്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിട്ട യാത്രക്കാര്‍ക്ക് ആശ്വാസമായാണ് ഈ നടപടി.


രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ, ഡിസംബര്‍ മാസത്തിലുണ്ടായ വിമാന സര്‍വീസുകളുടെ തടസ്സം മൂലം ബുദ്ധിമുട്ടിയ യാത്രക്കാര്‍ക്കായി 10,000 രൂപയുടെ ട്രാവല്‍ വൗച്ചറുകള്‍ പ്രഖ്യാപിച്ചു. 


ഡിസംബര്‍ 3-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഡിസംബര്‍ 5-ന് രാത്രി വരെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കും വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം കടുത്ത പ്രതിസന്ധി നേരിട്ടവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.

'കെയര്‍ ഓഫ് ജെസ്റ്റര്‍' പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡിഗോ ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisment