ഇന്‍ഡിഗോ വിമാനം പൊട്ടിത്തെറിക്കും. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ ഭീഷണി സന്ദേശം

ബിക്കാനീറിലേക്കും തിരിച്ചുമുള്ള സര്‍വീസുകളെയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ബാധിച്ചതായി ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു.

New Update
Mumbai airport receives call threatening to blow up IndiGo plane: Sources

മുംബൈ: മുംബൈയിലെ സഹര്‍ വിമാനത്താവള ഹോട്ട്ലൈനിലേക്ക് ബോംബ് ഭീഷണി സന്ദേശം. ഇന്‍ഡിഗോ വിമാനത്തില്‍ സ്ഫോടകവസ്തു ഉണ്ടെന്നാണ് മുന്നറിയിപ്പ്.

Advertisment

പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം ആരംഭിച്ചതിന് ശേഷമാണ് സംഭവം. സുരക്ഷാ ഏജന്‍സികള്‍ പരിശോധനകള്‍ നടത്തുകയാണ്.


ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ആക്രമണം ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂരിന് തൊട്ടുപിന്നാലെ, ഇന്ത്യന്‍ വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെ സുരക്ഷയാണ് മുന്‍ഗണനയെന്ന് യറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യകതമാക്കി.


ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡീഗഢ്, ധര്‍മ്മശാല എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെ വ്യോമാതിര്‍ത്തിയിലെ മാറ്റങ്ങള്‍ ബാധിച്ചതായി ഇന്‍ഡിഗോ ബുധനാഴ്ച രാവിലെ എക്സില്‍ എഴുതി.


ബിക്കാനീറിലേക്കും തിരിച്ചുമുള്ള സര്‍വീസുകളെയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ബാധിച്ചതായി ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു.