New Update
/sathyam/media/media_files/2025/10/08/indigo-plane-2025-10-08-12-00-44.jpg)
ന്യൂഡൽഹി: മധുരയിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന മധുര-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ വിള്ളൽ.
Advertisment
എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതിന് പിന്നാലെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
വിള്ളൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 10:07 നാണ് ഇൻഡിഗോ എയർലൈൻസ് എടിആർ വിമാനം മധുരയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടത്. 74 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെ 79 പേർ വിമാനത്തിലുണ്ടായിരുന്നു.