New Update
/sathyam/media/media_files/2025/11/24/indigo-flight-2025-11-24-09-16-23.jpg)
ഋഷികേശ്: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഋഷികേശിനടുത്തുള്ള ജോളി ഗ്രാന്റ് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ച് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
Advertisment
ഞായറാഴ്ച വൈകുന്നേരം 6:45 ഓടെ മുംബൈയില്‍ നിന്ന് 186 യാത്രക്കാരുമായി പോയ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനത്തിലുണ്ടായിരുന്ന 186 യാത്രക്കാരും സുരക്ഷിതരാണ്. പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് റണ്‍വേയുടെ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ വിമാനത്താവള അധികൃതര്‍ വിശദമായ പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us