ഇൻഡോർ മലിനജല ദുരന്തം. കുടിവെള്ളത്തിൽ മരണകാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

ഭഗിരഥ്പുരയിലെ പൊലീസ് ഔട്ട്പോസ്റ്റിലെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്ലൈനിൽ കലർന്നത് കണ്ടെത്തി.

New Update
deccanherald_2026-01-01_r5n71exc_file83xz3mp8dyv8ez7ho9t

ഇൻഡോർ: ഇൻഡോർ മലിനജല ദുരന്തത്തെ തുടർന്ന് കുടിവെള്ള പരിശോധന നടത്തി ആരോഗ്യവകുപ്പ്. പരിശോധനയിൽ മരണകാരണമാകാവുന്ന പലവിധ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. 

Advertisment

അപകടകരമായ ബാക്ടീരിയകളായ ഇ കോളി, സാൽമൊണല്ല, വിബ്രിയോ കോളറ എന്നിവയുടെ സാന്നിധ്യം കുടിവെള്ളത്തിൽ സ്ഥിരീകരിച്ചതായി ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞവർക്കും കുഞ്ഞുങ്ങൾക്കും മരണ കാരണമാകാം.

ഭഗിരഥ്പുരയിലെ പൊലീസ് ഔട്ട്പോസ്റ്റിലെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്ലൈനിൽ കലർന്നത് കണ്ടെത്തി. ഇൻഡോർ മലിനജല ദുരന്തത്തിൽ 210 പേർ നിലവിൽ ചികിത്സയിലാണ്. 

32 പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, ചികിത്സയും പരിശോധനയും വൈകിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

Advertisment