നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങി. വിദ്യാർത്ഥിയുടെ ഹർജിയിൽ ഫലപ്രഖ്യാപനം തടഞ്ഞ് ഹൈക്കോടതി

പരീക്ഷയുടെ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി കോടതി ഇടക്കാല സ്റ്റേയിൽ വ്യക്തമാക്കി.

New Update
High Court of Madhya Pradesh

ഇൻഡോർ: നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പരീക്ഷയെ ബാധിച്ചെന്ന പരാതിയിൽ ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. വിദ്യാർത്ഥിയുടെ പരാതിയിന്മേൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചാണ് ഫലപ്രഖ്യാപനം തടഞ്ഞത്. 

Advertisment

മെയ് നാലിന് നടന്ന നീറ്റ് പരീക്ഷാ സമയത്ത് കലാവസ്ഥ മോശമായതിനാൽ മധ്യപ്രദേശില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇക്കാര്യം ഹർജിയിൽ വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി. 


പരീക്ഷയുടെ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി കോടതി ഇടക്കാല സ്റ്റേയിൽ വ്യക്തമാക്കി. ഹര്‍ജി ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും.


ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അധികൃതര്‍ ആവഗണിച്ചാണ് പരീക്ഷ നടത്തിയെന്ന് അഭിഭാഷകന്‍ ആരോപിച്ചു. 

പരീക്ഷയിക്കിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ പല കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികള്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് എന്നും ഹര്‍ജിക്കാര്‍ പരാതിയിൽ പറഞ്ഞിരുന്നു. ജൂണ്‍ 14 ന് പരീക്ഷാ ഫലം വരാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ.

Advertisment