/sathyam/media/media_files/2025/09/05/1001229168-2025-09-05-14-58-03.webp)
ഇൻഡോർ: ഇൻഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിൽ എലികളുടെ ആക്രമണത്തിനിരയായ നവജാത ശിശു മരിച്ചു.
24 മണിക്കൂറിനുള്ളിൽ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ മരിച്ച രണ്ടാമത്തെ ശിശുവാണിത്. ചൊവ്വാഴ്ച എലികളുടെ കടിയേറ്റ മറ്റൊരു ശിശുവും മരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ജനിച്ച കുഞ്ഞുങ്ങളെ സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ (എംവൈഎച്ച്) നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) പ്രവേശിപ്പിച്ചു.
പരിക്കേറ്റ നവജാത ശിശുക്കളെ കണ്ടപ്പോൾ ആശുപത്രിയിലെ നഴ്‌സിംഗ് സംഘം ആശുപത്രി മാനേജ്‌മെന്റിനെ വിവരമറിയിച്ചു.
തുടർന്ന് അധികൃതർ യൂണിറ്റിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ സ്കാൻ ചെയ്തപ്പോയാണ് നവജാത ശിശുക്കളുടെ സമീപത്തുള്ള ഒരു ഊഞ്ഞാലിൽ എലികൾ ചാടുന്നത് കണ്ടെത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, എലികൾ ഒരു നവജാത ശിശുവിന്റെ വിരലുകൾ കടിച്ചുമുറിക്കുകയും മറ്റൊരു കുഞ്ഞിന് തലക്കും തോളിനും പരിക്കേൽപ്പിക്കുകയും ചെയ്തു.
ഐസിയുവിനുള്ളിൽ എലികൾ കിടക്കുന്നതിന്റെ വിഡിയോ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നു.
എന്നാൽ ആദ്യത്തെ കുഞ്ഞിന്റെ മരണം എലിയുടെ ആക്രമണം കൊണ്ടല്ലെന്നും ന്യുമോണിയ മൂലമാണെന്ന് അധികൃതർ അവകാശപ്പെട്ടു.