ഇൻഡോറിൽ മലിനജലം കലർന്ന കുടിവെള്ളം ഉപയോഗിച്ച് മരിച്ചവർ 10 ആയി. 1,100ലേറെ പേർക്ക് രോഗബാധ. പ്രധാന ജലവിതരണ പൈപ്പിലേക്ക് ശുചിമുറിയിലെ മലിനജലം കലർന്നത് ദുരന്തകാരണം. ഉദ്യോഗസ്ഥരുടെ വീഴ്ച സമ്മതിച്ച് സർക്കാർ

New Update
30water

ഇ​ൻ​ഡോ​ർ: ഇ​ൻ​ഡോ​റി​ൽ മ​ലി​ന ജ​ലം ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രു​ടെ മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു. കു​ടി​വെ​ള്ള​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ന്ന​താ​ണ് രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. 1,100 ൽ ​അ​ധി​കം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

Advertisment

പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പ്‌​ലൈ​നി​ന് മു​ക​ളി​ലാ​യി ശു​ചി​മു​റി നി​ർ​മി​ച്ചി​രു​ന്നു. ശു​ചി​മു​റി​യി​ൽ‌ നി​ന്നു​ള്ള മ​ലി​ന​ജ​ലം പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പി​ൽ ക​ല​ർ​ന്ന​തോ​ടെ​യാ​ണ് ഭ​ഗീ​ര​ത്പു​ര​യി​ൽ വ​യ​റി​ള​ക്ക​വും ഛർ​ദി​യും പ​ട​ർ​ന്നു​പി​ടി​ച്ച​തെ​ന്ന് ഇ​ൻ​ഡോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​ക​ൾ സ​മ്മ​തി​ച്ച മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗി​യ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ‌​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ജ​യ​വ​ർ​ഗി​യ​യു​ടെ മ​ണ്ഡ​ല​മാ​യ ഇ​ൻ​ഡോ​ർ-1 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് ഭ​ഗീ​ര​ത്പു​ര സ്ഥി​തി ചെ​യ്യു​ന്ന​ത്.

Advertisment