പാണ്ഡവരുടെ 'ഇന്ദ്രപ്രസ്ഥം' കണ്ടെത്തുന്നതിനായി ഡല്‍ഹിയിലെ പുരാണ കിലയില്‍ വീണ്ടും ഖനനത്തിന് അനുമതി

അവസാന ഖനനത്തില്‍ ഏകദേശം ആറ് മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തിയിരുന്നു. അതില്‍ മൗര്യ കാലഘട്ടം, ശുംഗ, കുശാന, ഗുപ്ത, രജപുത്ര കാലഘട്ടം, സുല്‍ത്താനത്ത്, മുഗള്‍ കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

New Update
indraprastha

ഡല്‍ഹി: ഡല്‍ഹിയില്‍ പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം കണ്ടെത്തുന്നതിനായി പഴയ കോട്ടയില്‍ വീണ്ടും ഖനനാനുമതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഖനനം അംഗീകരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആറാമത്തെ ഖനനമാണിത്. ചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഇത് കണക്കാക്കപ്പെടുന്നത്.

Advertisment

ഇത്തവണ കോട്ടയുടെ വിവിധ ഭാഗങ്ങളില്‍ ഖനനം നടത്തും. ആവശ്യമെങ്കില്‍ മുമ്പ് കുഴിച്ച പ്രദേശങ്ങള്‍ വീണ്ടും തുറക്കുമെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രക്രിയയിലൂടെ, ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും പുരാതന നഗരമായ ഇന്ദ്രപ്രസ്ഥത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 


അവസാന ഖനനത്തില്‍ ഏകദേശം ആറ് മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തിയിരുന്നു. അതില്‍ മൗര്യ കാലഘട്ടം, ശുംഗ, കുശാന, ഗുപ്ത, രജപുത്ര കാലഘട്ടം, സുല്‍ത്താനത്ത്, മുഗള്‍ കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാലും പുരാണ കില യഥാര്‍ത്ഥത്തില്‍ പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥമായിരുന്നുവെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.