/sathyam/media/media_files/2025/12/03/murder-2025-12-03-16-17-19.jpg)
ഹൈദരാബാദ്: ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ അനിയനും സുഹൃത്തുക്കളും പിടിയില്‍.
തെലങ്കാനയില്‍ കരിംനഗര്‍ ജില്ലയിലെ രാമദുഗുയില്‍ ആണ് സംഭവം.
നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന വെങ്കിടേഷ് എന്നയാളെയാണ് അനിയനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ വെങ്കിടേഷിന്റെ സഹോദരന്‍ മാമിദി നരേഷ് (30) എന്നയാളാണ് പിടിയിലായത്.
ഇയാളുടെ കൂട്ടാളികളായ രാകേഷ് (28), ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരും പിടിയിലായിട്ടുണ്ട്.
ബിസിനസില്‍ ഉണ്ടായ നഷ്ടം നികത്താനാണ് മാമിദി നരേഷ് സഹോദരനെ വകവരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷം മുമ്പ് നരേഷ് രണ്ട് ടിപ്പറുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ആരംഭിച്ചിരുന്നു. ബിസിനസില്‍ നഷ്ടം നേരിട്ടതാണ് ഇയാളെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത്.
തുടര്‍ന്നാണ് വിശാലമായ പദ്ധതി തയ്യാറാക്കിയ നരേഷ് സഹോദരന്റെ പേരില്‍ 4.14 കോടിയുടെ ഇന്‍ഷുറന്‍സ് എടുക്കുകയായിരുന്നു.
തുടര്‍ന്ന്, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വെങ്കിടേഷിനെ വിജനമായ സ്ഥലത്ത് എത്തിച്ച് ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വാഹനം കേടായെന്ന് അറിയിച്ച് വെങ്കിടേഷിനെ ലോറിക്കടിയില്‍ കിടത്തി ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. വെങ്കിടേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വാഹനം കേടായെന്ന് അറിയിച്ച് വെങ്കിടേഷിനെ ലോറിക്കടിയില്‍ കിടത്തി ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. വെങ്കിടേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us