Advertisment

പ്രമുഖ വ്യവസായി പോള്‍ ഓസ്വാളില്‍ നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തു, 2 പേര്‍ അറസ്റ്റില്‍

ഓസ്വാളിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിന്റെ സൈബര്‍ സെല്‍ 48 മണിക്കൂറിനുള്ളില്‍ കേസ് പരിഹരിച്ചതായി അറിയിച്ചു.

New Update
Oswal

ഡല്‍ഹി: പ്രമുഖ വ്യവസായി ശ്രീ പോള്‍ ഓസ്വാളില്‍ നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്ത അന്തര്‍ സംസ്ഥാന സൈബര്‍ തട്ടിപ്പ് സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടി.

Advertisment

രണ്ട് സൈബര്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും ഇവരില്‍ നിന്ന് 5.25 കോടി രൂപ കണ്ടെടുത്തതായും ലുധിയാന പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹല്‍ പറഞ്ഞു.

ഈ സംഘത്തിലെ മറ്റ് ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംഘത്തിലെ ഒമ്പത് പേരും അസം, പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 7 കോടി രൂപ പിന്‍വലിച്ചാണ് ഓസ്വാളനെ തട്ടിപ്പുകാര്‍ കബളിപ്പിച്ചത്.

ഇവരില്‍ ഒരാള്‍ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും വ്യവസായിയെ വ്യാജ അറസ്റ്റ് വാറണ്ട് കാണിക്കുകയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ഓസ്വാളിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിന്റെ സൈബര്‍ സെല്‍ 48 മണിക്കൂറിനുള്ളില്‍ കേസ് പരിഹരിച്ചതായി അറിയിച്ചു.

 

 

Advertisment