ലേ​ബ​ർ റൂ​മി​ൽ​നി​ന്ന് പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ൾ പി​ടി​യി​ൽ. അ​മ്മ​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ചാ​യി​രു​ന്നു ഇ​വ​ർ കു​ട്ടി​യെ കൈ​ക്ക​ലാ​ക്കി​യ​ത്

കു​ഞ്ഞു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ നാ​ൽ​പ​ത്കാ​രി​യെ ഡ​ൽ​ഹി മീ​റ​റ്റ് എ​ക്സ്പ്ര​സ് വേ​യി​ൽ വ​ച്ച് പി​ടി​കൂ​ടി

New Update
baby


ന്യൂ​ഡ​ൽ​ഹി: ലേ​ബ​ർ റൂ​മി​ൽ നി​ന്ന് പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി ഡ​ൽ​ഹി പോ​ലീ​സ്.

Advertisment

ഡ​ൽ​ഹി അം​ബേ​ദ്ക​ർ ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ റൂ​മി​ൽ നി​ന്നാ​ണ് രാ​വി​ലെ കു​ഞ്ഞി​നെ ര​ണ്ട്സ​ത്രീ​ക​ൾ മോ​ഷ്ടി​ച്ച​ത്.


അ​മ്മ​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ചാ​യി​രു​ന്നു ഇ​വ​ർ കു​ട്ടി​യെ കൈ​ക്ക​ലാ​ക്കി​യ​ത്. കു​ഞ്ഞു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ നാ​ൽ​പ​ത്കാ​രി​യെ ഡ​ൽ​ഹി മീ​റ​റ്റ് എ​ക്സ്പ്ര​സ് വേ​യി​ൽ വ​ച്ച് പി​ടി​കൂ​ടി. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൂ​ട്ടു​പ്ര​തി​യാ​യ 20കാ​രി അ​ഹി​ർ​ബ​ൻ സ​ക്സേ​ന​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Advertisment