ഡൽഹി: നരേന്ദ്രമോഡിക്കുശേഷം ആരാകണം ബിജെപി യുടെ പ്രധാനമ ന്ത്രി സ്ഥാനാർഥി എന്ന വിഷയത്തിൽ സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ (MOTN) നടത്തിയ സർവേയിൽ പുറത്തുവന്ന വിവരങ്ങൾ താഴെപ്പറയും പ്രകാരമാണ്.
സർവ്വേയിൽ നരേന്ദ്രമോഡിക്കുശേഷം ആരാകണം പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ അ യത് 26.8 % ആളുകൾ അമിത് ഷായെ യാണ് തെരഞ്ഞെടുത്തത്. എന്നാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് 25.3 % വുമായി തൊട്ടു പിന്നി ലുണ്ട്. സർവ്വേയിൽ ഇവർതമ്മിലുള്ള മത്സരം പലപ്പോഴും ഒപ്പ ത്തിനൊപ്പമായിരുന്നു.
മറ്റുള്ളവരുടെ നില ഇപ്രകാരമാണ്..
നിതിൻ ഗഡ്‌കരി - 14.6 %
രാജ്‌നാഥ് സിംഗ് - 5.5 %
ശിവരാജ് സിംഗ് - 3.2 %
നാളിതുവരെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏറ്റവും മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് സർവ്വേയിൽ പങ്കെടുത്ത 50.70 ആളുകൾ നരേന്ദ്ര മോദിക്കാണ് വോട്ടുനൽകിയത്. 13.6 % ആളു കൾ മൻ മോഹൻ സിംഗിനും 11.8 % ആളുകൾ അടൽ ബിഹാരി ബാജ്പേയിക്കും 10.3 % ആളുകൾ ഇന്ദിരാഗാന്ധിക്കുമാണ് വോട്ടുനൽകിയത്.
ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ എന്തായിരിക്കും പാർട്ടികൾക്ക് ലഭിക്കുന്ന സീറ്റുകളുടെ നില എന്ന ചോദ്യത്തിന് ബിജെപി 281 സീറ്റുകളും കോൺഗ്രസ് 78 സീറ്റുകളും നേടുമെ ന്നാണ് ആളുകൾ വിലയിരുത്തിയത്.
അടുത്തിടെ നടന്ന ഹരി യാന, മഹാരാഷ്ട്ര, ഡൽഹി തെരഞ്ഞെടുപ്പുകളിലെ ബിജെപി യുടെ വിജയം ഇൻഡ്യ മുന്നണിയെ ആകമാനം ഉലച്ചിട്ടുണ്ട്.