ഐഎന്‍എസ് ബ്രഹ്മപുത്രയില്‍ അഗ്നിബാധ; സംഭവം അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടെ; നാവികനെ കാണാതായി

മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു

New Update
INS Brahmaputra

മുംബൈ: മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു. കപ്പലിന് വന്‍ നാശനഷ്ടം സംഭവിച്ചു. ഒരു ജൂനിയര്‍ നാവികനെ കാണാതായി. തിരച്ചിൽ തുടരുകയാണെന്ന് നാവികസേന അറിയിച്ചു.

Advertisment

ഞായാറാഴ്ച വൈകുന്നേരമാണു കപ്പലിൽ തീപിടിത്തമുണ്ടായത്. തിങ്കളാഴ്‌ച രാവിലെയോടെ മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും തുറമുഖത്തുള്ള മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കി.

Advertisment