New Update
/sathyam/media/media_files/H8qiT2FPzCdBUpexuB60.jpg)
മുംബൈ: ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് മൂന്ന് ദിവസത്തിനുശേഷം സിതേന്ദ്രസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.
Advertisment
നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ഇന്നലെ അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ യന്ത്രസംവിധാനങ്ങള്‍ വലിയതോതില്‍ കത്തിനശിച്ചു. കപ്പല്‍ വലിച്ചുനീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു വശത്തേക്ക് മറിഞ്ഞതെന്നാണു പറയുന്നത്. കോടികളുടെ നഷ്ടമുണ്ടായെന്നാണു റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് സേനയുടെ അന്വേഷണവും ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us