ഐഎന്‍എസ് വിക്രാന്ത് പാക്കിസ്ഥാന്റെ ഉറക്കം കെടുത്തി: ദീപാവലി ദിനത്തില്‍ നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി

'ഒരു യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ശത്രുവിന്റെ ധൈര്യം തകര്‍ക്കുന്ന ഒരു പേരാണ് ഐഎന്‍എസ് വിക്രാന്ത്.

New Update
Untitled

ഡല്‍ഹി: ഐഎന്‍എസ് വിക്രാന്തില്‍ വെച്ച് നാവികസേനയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഈ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയതായി പറഞ്ഞു. 

Advertisment

ഈ വര്‍ഷത്തെ ദീപാവലി ഗോവ-കര്‍വാര്‍ തീരത്തുള്ള തദ്ദേശീയ വിമാനവാഹിനിക്കപ്പലില്‍ നാവികസേനാംഗങ്ങളോടൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


'ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ സായുധ സേനയുടെ കഴിവാണ് പ്രതിഫലിപ്പിക്കുന്നത്. അതിന്റെ പേര് തന്നെ ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കി,' പ്രധാനമന്ത്രി പറഞ്ഞു.


ഇത് വെറുമൊരു യുദ്ധക്കപ്പല്‍ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ സാക്ഷ്യപത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ശത്രുവിന്റെ ധൈര്യം തകര്‍ക്കുന്ന ഒരു പേരാണ് ഐഎന്‍എസ് വിക്രാന്ത്. ഇതാണ് ഐഎന്‍എസ് വിക്രാന്തിന്റെ ശക്തി,' അദ്ദേഹം പറഞ്ഞു.

Advertisment