New Update
/sathyam/media/media_files/2025/11/17/anandha-bose-2025-11-17-17-57-14.png)
കൊൽക്കത്ത: രാജ്ഭവനിൽ ആയുധങ്ങൾ ഉണ്ടെന്ന ടിഎംസി ആരോപണത്തിൽ ബംഗാൾ രാജ്ഭവനിൽ പരിശോധന. ഗവർണർ ആനന്ദ ബോസിന്റെ നിർദേശപ്രകാരമാണ് സിആർപിഎഫ് ഉും ബംഗാൾ പൊലീസും പരിശോധന നടത്തുന്നത്.
Advertisment
ടിഎംസി എംപി കല്യാൺ ബാനർജിയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞാൽ കല്യാൺ ബാനർജി മാപ്പ് പറയണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബംഗാൾ ഗവർണർക്കും രാജ്ഭവനും എതിരെ തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ആരോപണം ഉയർന്നത്. രാജ്ഭവനിലുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
ഇതുവരെ ആയുധങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജെപി ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് ബംഗാൾ ഗവർണർ സ്വീകരിക്കുന്നതെന്നും ടിഎംസി ആരോപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us