പാകിസ്ഥാന്‍ പതാകയുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പം പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. യുവാവ് അറസ്റ്റില്‍

ജലേശ്വര്‍ പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.

New Update
instagram

ഡല്‍ഹി: പാകിസ്ഥാന്‍ പതാകയുമായി ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ചിത്രം പോസ്റ്റ് പോസ്റ്റ് ചെയ്യുകയും പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് എഴുതുകയും ചെയ്ത യുവാവ് അറസ്റ്റില്‍.

Advertisment

ജലേശ്വര്‍ പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.


ഫാത്തിമ ഫിര്‍ദൗസ് 23 കാരന്‍ ഇന്‍സ്റ്റാഗ്രാംമില്‍ ജിദ്ദി ബോയ് യുപി ഷഹെന്‍ഷാ എന്ന പേരിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. അതില്‍ യുവാവ് പാകിസ്ഥാന്‍ പതാകയുമായി നില്‍ക്കുകയും പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് എഴുതി് പോസ്റ്റ് ചെയ്യുകയും ചെയ്തു. 


പതിയെ വീടിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പോലീസ് ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

ഒരു പാകിസ്ഥാന്‍ സ്ത്രീയുടെ ഐഡിയില്‍ പ്രതി പാകിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത് ദേശവിരുദ്ധ പ്രവൃത്തിയാണെന്നും പ്രതിയെ ജയിലിലേക്ക് അയച്ചിട്ടുണ്ടെന്നും സിഒ ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.