ഹൈദരാബാദ്: ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ വേണ്ടി സഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അറസ്റ്റിലായത്. വിവാഹമോചിതയായ തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തി ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു
2024 ഫെബ്രുവരി 2 ന് പൊഡിലിയിലെ ഒരു പെട്രോള്‍ പമ്പിന് സമീപമാണ് കൊലപാതകം നടന്നത്. പ്രതിയായ 30 വയസ്സുള്ള മാലാപതി അശോക് കുമാറിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് സ്ഥിരീകരിച്ചു.
കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന കുമാര്‍ സഹോദരിയെ പേര് ഒന്നിലധികം ഇന്‍ഷുറന്‍സ് കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപ്പെടുത്തിയ ശേഷം മരണം അപകടമായി ചിത്രീകരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
കുറ്റകൃത്യം കൃത്യമായി ആസൂത്രണം ചെയ്താണ് അയാള്‍ പദ്ധതി നടപ്പിലാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പോളിസികള്‍ നിലവിലുണ്ടെന്ന് ഉറപ്പാക്കിയിരുന്നു
സംഭവദിവസം, ഓങ്കോളിലേക്കുള്ള ആശുപത്രി സന്ദര്‍ശനത്തിന്റെ വ്യാജേന കുമാര്‍ സഹോദരിയെ കാറില്‍ കയറ്റി. മടക്കയാത്രയില്‍, ഉറക്കഗുളികകള്‍ നല്‍കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് കൊലപാതകത്തെ അപകടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.