മുംബൈയിൽ ദുരഭിമാനകൊല: യുവാവിനെ കാമുകിയുടെ വീട്ടുകാർ വെടിവച്ചും ടൈൽ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. പ്രതികാരമായി സംസ്‌കാരച്ചടങ്ങിൽ വച്ച് കാമുകന്റെ മൃതദേഹത്തില്‍ താലി ചാര്‍ത്തി യുവതി. യുവതിയുടെ പിതാവും സഹോദരനും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

New Update
MUMBAI

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ ജാതി വ്യത്യാസത്തെ തുടര്‍ന്ന് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. സാക്ഷം ടേറ്റിനെയാണ് (20) കാമുകി ആഞ്ചല്‍ മംമിദ്വാറിന്റെ (21) വീട്ടുകാര്‍ വെടിവച്ചും ടൈല്‍ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്.

Advertisment

കാമുകനെ കൊന്നതിന് പ്രതികാരമായി സംസ്‌കാര ചടങ്ങിനെത്തിയ ആഞ്ചല്‍ സാക്ഷം ടേറ്റിന്റെ മൃതദേഹത്തില്‍ വരണമാല്യം അണിയിക്കുകയും സ്വയം സിന്ദൂരം അണിഞ്ഞ് ഇനിയുള്ളകാലം സാക്ഷം ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ ജീവിക്കുമെന്നും പ്രഖ്യാപിച്ചു. 


സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്‌നേഹം വിജയിച്ചെന്നും അച്ഛനും അമ്മയും അവരുടെ സ്‌നേഹത്തിന് മുന്‍പില്‍ തോറ്റെന്നും ആഞ്ചല്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പറഞ്ഞു.


എന്നാല്‍ തന്റെ വീട്ടുകാര്‍ വിവാഹം നടത്തിതരാമെന്ന് ഇരുവര്‍ക്കും വാഗ്ദ്ദാനം ചെയ്തിരുന്നതായും സാക്ഷത്തിന്റെ കൊലപാതകത്തിലൂടെ അവര്‍ തങ്ങളെ ചതിക്കുകയായിരുനെന്ന് യുവതി പറഞ്ഞു.

സഹോദരന്മാരിലൂടെയല്ല സമൂഹമാധ്യമത്തിലൂടെയാണ് ആഞ്ചല്‍ യുവാവിനെ പരിചയപെട്ടത്. എന്നാല്‍ പിന്നീട് വീട്ടുകാര്‍ സാക്ഷത്തിനൊപ്പം സമയം ചിലവഴിക്കുകയും അവര്‍ ഒരുമിച്ച് ആഹാരം കഴിക്കുകയും ചെയ്തിരുന്നു. അത് ഇത്രയും വലിയ ചതിയില്‍ അവസാനിക്കുമെന്ന് കരുതിയില്ല.

ആഞ്ചലിന്റെ സഹോദരന്‍ ഹിമേഷ് മംമിദ്വാര്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന സാക്ഷത്തെ വാരിയെല്ലില്‍ വെടിവയ്ക്കുകയും ടൈല്‍ കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ഉള്‍പ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment