ഇന്ത്യ-യുഎസ് വ്യാപാര യുദ്ധത്തിന് അറുതി; നിർണ്ണായക കരാറിൽ ഒപ്പുവെച്ചു, 30 ട്രില്യൺ ഡോളറിന്റെ വിപണി തുറക്കുന്നു

ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അമേരിക്കന്‍ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.

New Update
Untitled

ഡല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും നികുതി തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ഇരുരാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍, ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമാക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് വിശേഷിപ്പിച്ചു.

Advertisment

പുതിയ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി നികുതി 18 ശതമാനമായി കുറയ്ക്കും. ഇന്ത്യയില്‍ നിന്നുള്ള ജെനറിക് മരുന്നുകള്‍, രത്‌നങ്ങള്‍, വജ്രം, വിമാന ഭാഗങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി നികുതി അമേരിക്ക പൂര്‍ണ്ണമായും ഒഴിവാക്കും. മറ്റ് ഉല്‍പ്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചു.


അമേരിക്കയില്‍ നിന്നുള്ള വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ നികുതി കുറയ്ക്കും. സോയബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ്‌സ്, വിവിധയിനം പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ കരാറിലൂടെ ഏകദേശം 30 ട്രില്യണ്‍ ഡോളറിന്റെ ആഗോള വിപണിയാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്.


കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഈ കരാറിനെ 'അതിപ്രധാനമായ നാഴികക്കല്ല്' എന്നാണ് വിശേഷിപ്പിച്ചത്. കരാറിന്റെ പ്രധാന ഗുണഫലങ്ങള്‍ താഴെ പറയുന്നവയാണ്.


ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അമേരിക്കന്‍ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. കയറ്റുമതി വര്‍ദ്ധിക്കുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിശ്വസനീയമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഈ കരാര്‍ സഹായിക്കും.

Advertisment