മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും സംഘർഷം; കർഫ്യൂ ഏർപ്പെടുത്തി, ഇന്റർനെറ്റിന് അഞ്ച് ദിവസത്തേക്ക് നിരോധനം

അക്രമം ഭയന്ന് ലിറ്റാന്‍ സരേയ്‌ഖോങ് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാര്‍ അയല്‍ ജില്ലയായ കാങ്പോക്പിയിലേക്കും മറ്റും പലായനം ചെയ്തു.

New Update
Untitled

ഡല്‍ഹി: മണിപ്പൂരിലെ ഉഖ്രുല്‍ ജില്ലയില്‍ സായുധ സംഘങ്ങള്‍ വീടുകള്‍ക്ക് തീയിട്ടതിനെത്തുടര്‍ന്ന് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

Advertisment

ക്രമസമാധാനനില തകരാതിരിക്കാന്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയോടെ ലിറ്റാന്‍ സരേയ്‌ഖോങ് ഗ്രാമത്തിലുണ്ടായ അക്രമത്തെത്തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്.


ശനിയാഴ്ച രാത്രി ഒരു തങ്ഖുല്‍ നാഗ വിഭാഗക്കാരനെ ഒരു സംഘം മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വലിയ അക്രമത്തിലേക്ക് വഴിമാറിയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഒരു വിഭാഗത്തിന്റെ വീടുകള്‍ക്ക് തീയിടുകയും ഇതിന് പിന്നാലെ പ്രതികാരമെന്നോണം മറുവിഭാഗത്തിന്റെ വീടുകളും ആക്രമിക്കപ്പെടുകയും ചെയ്തു.


അക്രമം ഭയന്ന് ലിറ്റാന്‍ സരേയ്‌ഖോങ് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാര്‍ അയല്‍ ജില്ലയായ കാങ്പോക്പിയിലേക്കും മറ്റും പലായനം ചെയ്തു.

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനും ക്രമസമാധാനം ഉറപ്പാക്കാനും ജില്ലാ ഹോം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഇന്റര്‍നെറ്റ് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് റദ്ദാക്കി.


സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കൂടുതല്‍ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


അക്രമം നേരിട്ട ഗ്രാമവാസികള്‍ക്ക് ആശ്വാസമെത്തിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഗ്രാമ അധികാരികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

Advertisment