Advertisment

പ​രീ​ക്ഷ​യി​ലെ തി​രി​മ​റി ത​ട​യും; ആ​സാ​മി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ന് താ​ത്ക്കാ​ലി​ക നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി സർക്കാർ

New Update
2052494-internet

ആ​സാം: ആ​സാ​മി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ന് താ​ത്ക്കാ​ലി​ക നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Advertisment

ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കി​ട്ട് 4.30വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് ത​ട​സ​പ്പെ​ടും. ശ​നി​യാ​ഴ്ച​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. പ​രീ​ക്ഷ​യി​ലെ തി​രി​മ​റി ത​ട​യാ​നാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ്‌​റ്റേ​റ്റ് ലെ​വ​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രേ​ഡ് മൂ​ന്ന് വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഏ​ഴ് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ പ​രീ​ക്ഷ​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Advertisment