മുംബൈ: ഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രാലയം. മത്സരങ്ങളും അനുബന്ധ പരിപാടികളും നടക്കുന്നിടത്തും, സംപ്രേഷണം ചെയ്യുമ്പോഴും മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കണം.
ഇതു സംബന്ധിച്ച് ഐപിഎല്‍ ചെയര്മാന് ഹെല്‍ത്ത് സര്‍വീസ് ഡിജി അതുല്‍ ഗോയല്‍ കത്ത് നല്കി. മദ്യം - സിഗരറ്റ് ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ ചടങ്ങില്‍ പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
അതേസമയം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പാക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഈ സീസണ് മുതലാവും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുക.
ടീമിനൊപ്പമുള്ള യാത്രകളില്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്ക്, പരിശീലന സെഷനുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം, പരിശീലനത്തിനായി എല്ലാവരും ഒരുമിച്ച് ടീം ബസില്‍ യാത്രചെയ്യണം തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍.
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്.