മുംബൈ: സ്ത്രീ സംഗീത സ്രഷ്ടാക്കളെ ശാക്തീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡും (ഐപിആർഎസ്) സോണി മ്യൂസിക് പബ്ലിഷിംഗും ചേർന്ന് കോളാബ് ഹെർ മ്യൂസിക് ക്യാമ്പ് 2025 സംഘടിപ്പിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ബേ ഔൾ സ്റ്റുഡിയോയിൽ നടന്ന ഈ ക്യാമ്പ്, വനിതാ ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, നിർമ്മാതാക്കൾ എന്നിവർക്ക് അവർ നേരിടുന്ന തടസ്സങ്ങൾ മറികടന്ന് വ്യവസായത്തിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകി.
മാർച്ച് 5 മുതൽ 7 വരെ മുംബൈയിൽ നടന്ന ഈ ക്യാമ്പ്, മുൻനിര വനിതാ സ്രഷ്ടാക്കൾക്ക് ബന്ധപ്പെടാനും നവീകരിക്കാനും അവരുടെ സർഗ്ഗാത്മകത പുറത്തുവിടാനും കഴിയുന്ന ഒരു ഇടം സൃഷ്ടിച്ചു.
സോണി മ്യൂസിക് പബ്ലിഷിംഗ് എംഡി ദിൻരാജ് ഷെട്ടി പറഞ്ഞു, “അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള ഒരു പ്രത്യേക പരിപാടിയായ ഇത് സ്ത്രീകളുടെ സർഗ്ഗാത്മകതയുടെ ആഘോഷമാണ്.”
ഐപിആർഎസ് സിഇഒ രാകേഷ് നിഗം പറഞ്ഞു, “ശരിയായ വേദിയും അവസരങ്ങളും നൽകുമ്പോൾ എല്ലാ വ്യവസായങ്ങളിലും സ്ത്രീകൾ അവരുടെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സംഗീത സൃഷ്ടിയുടെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിൻ്റെ പ്രശ്നം ഞങ്ങൾ അഭിസംബോധന ചെയ്യുന്നു. കൊളാബ് ഹെർ മ്യൂസിക് വഴി വഴി സോണി മ്യൂസിക് പബ്ലിഷിംഗുമായുള്ള ഞങ്ങളുടെ സഹകരണം ആ വൈവിധ്യമാർന്ന സ്വാധീനങ്ങളെയും സഹകരണ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്ന പുതിയ സംഗീതത്തിൻ്റെ സൃഷ്ടിയാണ്."