ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് പി​ഡി​പി ശ്രീ​ന​ഗ​റി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം . പി​ഡി​പി നേ​താ​വ് മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം

ഇ​റാ​നെ​തി​രെ​യു​ണ്ടാ​യ സൈ​നി​ക നീ​ക്ക​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും മെ​ഹ്ബൂ​ബ മു​ഫ്തി കു​റ്റ​പ്പെ​ടു​ത്തി

New Update
pdp

ശ്രീ​ന​ഗ​ർ: ‌ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് പി​ഡി​പി ശ്രീ​ന​ഗ​റി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പി​ഡി​പി നേ​താ​വ് മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Advertisment

ഇ​റാ​നെ​തി​രെ​യു​ണ്ടാ​യ സൈ​നി​ക നീ​ക്ക​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും മെ​ഹ്ബൂ​ബ മു​ഫ്തി കു​റ്റ​പ്പെ​ടു​ത്തി. ഇ​റാ​ന് പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.


ഇ​റാ​നു​മാ​യി ത​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും മെ​ഹ്ബൂ​ബ മു​ഫ്തി വ്യ​ക്ത​മാ​ക്കി. 

ബു​ധ​നാ​ഴ്ച ശ്രീ​ന​ഗ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ​യും പോ​സ്റ്റ​റു​ക​ളും ക​ത്തി​ച്ചു.


ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖമേനിയുടെ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് യു​എ​സ്-​ഇ​സ്ര​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം

Advertisment