ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി സു​ര​ക്ഷി​തൻ. അ​ദ്ദേ​ഹം ബ​ങ്ക​റി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യല്ല. രാ​ജ്യ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ: മുംബൈ​യി​ലെ ഇ​റാ​നി​യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​യീ​ദ് റെ​സ മൊ​സാ​യ​ബ് മൊ​ത്‌​ല​ഗ്.​

പൊ​തു​മു​ത​ലി​നും പൗ​ര​ന്മാ​രു​ടെ സ്വ​ത്തു​ക്ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കി. ചെ​റു​തും വ​ലു​തു​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി

New Update
Untitledrajnathsin

ടെഹ്റാൻ : ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി സു​ര​ക്ഷി​ത​നാ​ണെ​ന്ന് മുംബൈ​യി​ലെ ഇ​റാ​നി​യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​യീ​ദ് റെ​സ മൊ​സാ​യ​ബ് മൊ​ത്‌​ല​ഗ്.​

Advertisment

അ​ദ്ദേ​ഹം ബ​ങ്ക​റി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യ​ല്ലെ​ന്നും രാ​ജ്യ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റാ​ൻ ആ​ഭ്യ​ന്ത​ര​പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ന്ന് ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഒ​രു പ​രി​ധി​വ​രെ സു​ര​ക്ഷാ സേ​ന പ്ര​തി​ഷേ​ധ​ക്കാ​രോ​ട് സം​യ​മ​നം പാ​ലി​ച്ചു. 

എ​ന്നാ​ൽ ഇ​റാ​നു പു​റ​ത്തു​ള്ള നേ​താ​ക്ക​ളി​ൽ നി​ന്ന് നി​ർ​ദേ​ശം ല​ഭി​ച്ച​തോ​ടെ ഭീ​ക​ര​വാ​ദ ഘ​ട​ക​ങ്ങ​ൾ അ​ട്ടി​മ​റി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

പൊ​തു​മു​ത​ലി​നും പൗ​ര​ന്മാ​രു​ടെ സ്വ​ത്തു​ക്ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കി. ചെ​റു​തും വ​ലു​തു​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. 

ഈ ​സം​ഘ​ർ​ഷം 3117 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ 2427 പേ​ർ സാ​ധാ​ര​ണ​ക്കാ​രും സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളു​മാ​ണ്. 690 ഭീ​ക​ര​വാ​ദി​ക​ളും കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.


അ​തേ​സ​മ​യം ഇ​റാ​നെ ല​ക്ഷ്യം വെ​ച്ച് യു​എ​സ് സൈ​ന്യം നീ​ങ്ങു​ന്ന​താ​യി ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​ത് വി​ധേ​ന​യു​ള്ള ആ​ക്ര​മ​ണ​വും പൂ​ർ​ണ​യു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

രാ​ജ്യ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഖ​മേ​നി ബ​ങ്ക​റി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യ​ല്ല. 

ഉ​പ​രോ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ന്ത്യ​യു​മാ​യി ഇ​റാ​ൻ സ​ഹ​ക​ര​ണം തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം എ​ൻ​ഡി​ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു

Advertisment