/sathyam/media/media_files/b6ZUu3wik6xy3z5e5o24.jpg)
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ജ​യ​ശ​ങ്ക​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ത്.
പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം ഉ​ൾ​പ്പെ​ടെ ആ​ശ​ങ്ക​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം. എ​ക്സ് പോ​സ്റ്റി​ലൂ​ടെ ജ​യ​ശ​ങ്ക​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.
അ​തേ​സ​മ​യം ഇ​രു​വ​രും സം​സാ​രി​ച്ച​തെ​ന്തെ​ന്ന് ഇ​തു​വ​രെ വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.
വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്​യു​ടെ മ​ര​ണ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി ഡ​ൽ​ഹി​യി​ലെ ഇ​റാ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ച് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്. ജ​യ​ശ​ങ്ക​ര്‍ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.
ഖ​മ​ന​യ്​യു​ടെ മ​ര​ണ​ത്തി​ൽ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ക്കാ​ത്ത​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us