സൈ​നി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​

യു​ക്രൈ​നാ​യാ​ലും പ​ശ്ചി​മേ​ഷ്യ ആ​യാ​ലും സം​ഘ​ർ​ഷം അ​തി​വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​നും സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​മു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

New Update
modi

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യാ​ണെ​ന്നും സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ അ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

Advertisment

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ ഫി​ൻ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ർ സ്റ്റ​ബി​നൊ​പ്പം ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​സ്താ​വ​ന.

ഇ​ന്ത്യ​യും ഫി​ൻ​ല​ൻ​ഡും വി​ശ്വ​സി​ക്കു​ന്ന​ത് നി​യ​മ​വാ​ഴ്ച​യി​ലും ച​ർ​ച്ച​ക​ളി​ലും ന​യ​ത​ന്ത്ര​ത്തി​ലു​മാ​ണ്. സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ മാ​ത്രം ഒ​രു പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ‌​ക്ക് സ​മാ​ന അ​ഭി​പ്രാ​യ​മാ​ണെ​ന്നും മോ​ദി അ​റി​യി​ച്ചു.

യു​ക്രൈ​നാ​യാ​ലും പ​ശ്ചി​മേ​ഷ്യ ആ​യാ​ലും സം​ഘ​ർ​ഷം അ​തി​വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​നും സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​മു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
 

Advertisment