/sathyam/media/media_files/b6ZUu3wik6xy3z5e5o24.jpg)
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ.
ഫെ​ബ്രു​വ​രി 28-നാ​ണ് മേ​ഖ​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ടു​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
ന​യ​ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന് ഇ​ന്ത്യ ഇ​തി​ന് അ​നു​മ​തി ന​ൽ​കി. തു​ട​ർ​ന്ന് മാ​ർ​ച്ച് 4-ന് '​ഐ​ആ​ർ​ഐ​എ​സ് ല​വാ​ൻ' കൊ​ച്ചി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.​
ഇ​ന്ത്യ​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ന്ന 'മി​ലാ​ൻ-2026' നാ​വി​ക അ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​മ്പോ​ഴാ​ണ് ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​ആ​ർ​ഐ​എ​സ് ദേ​ന ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.
അ​പ​ക​ട സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് നാ​വി​ക അ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടാ​മ​ത്തെ ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ൽ ശ്രീ​ല​ങ്ക​ൻ തീ​ര​ത്തും മൂ​ന്നാ​മ​ത്തെ യു​ദ്ധ​ക്ക​പ്പ​ൽ കൊ​ച്ചി തീ​ര​ത്തു​മാ​ണ് അ​ടു​പ്പി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us