/sathyam/media/media_files/3gQsCsMG3yRLvCjngUhp.jpg)
നോയിഡ: നോയിഡയില്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മെയ് 25 ന് വൈകുന്നേരം നോയിഡ സെക്ടര്‍-100 ലെ ലോട്ടസ് ബൊളിവാര്‍ഡ് സൊസൈറ്റിയില്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
അന്വേഷണത്തില്‍, ഐആര്‍എസ് ഉദ്യോഗസ്ഥനായ സൗരഭ് മീണയും ശില്‍പ ഗൗതം എന്ന സ്ത്രീയുമായി മൂന്ന് വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും കണ്ടെത്തി.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജരായിരുന്നു ശില്‍പ . സൗരഭ് ആദായനികുതി വകുപ്പില്‍ ഡെപ്യൂട്ടി കമ്മീഷണറായ് ജോലി ചെയ്യുകയായിരുന്നു.
പോലീസ് ശില്‍പയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ പരാതി നല്‍കുകയും ചെയ്തു. തന്നെ വിവാഹം കഴിക്കാന്‍ ശില്‍പ സൗരഭിനോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും ഇതുമൂലം ഇവര്‍ക്കിടയില്‍ വഴക്കുണ്ടാകാറുണ്ടെന്നും സൗരഭ് ശില്‍പയെ മര്‍ദിക്കാറുണ്ടെന്നും മാതാപിതാക്കള്‍ അവകാശപ്പെട്ടു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൗരഭിനെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് സൗരഭ് അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മെയ് 25 ശനിയാഴ്ച വൈകുന്നേരമാണ് ലോട്ടസ് ബൊളിവാര്‍ഡ് സൊസൈറ്റിയില്‍ യുവതി ആത്മഹത്യ ചെയ്തതായി പോലീസിന് വിവരം ലഭിച്ചതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മനീഷ് കുമാര്‍ മിശ്ര പറഞ്ഞു.
പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൗരഭിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us