New Update
/sathyam/media/media_files/ZE1D8dem5ydNw5WD00s0.jpg)
ന്യൂഡല്‍ഹി: ഐഎസ് ഭീകരന്‍ റിസ്വാന്‍ അബ്ദുല്‍ ഹാജി അലിയെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രഖ്യാപിച്ചിരുന്നത്.
Advertisment
ഡല്‍ഹിയിലെ ദാര്യാഗഞ്ച് സ്വദേശിയാണ്. സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുന്‍പാണ് അറസ്റ്റ് എന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഐഎസിന്റെ പുണെ കേന്ദ്രീകരിച്ചുള്ള മൊഡ്യൂളിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. അതിനിടെ, മാര്‍ച്ചില്‍ എന്‍ഐഎ പുണെയിലെ നാലു വസ്തുവകകള്‍ കണ്ടുകെട്ടി.
കോന്ധ്വ, പുണെ എന്നിവിടങ്ങളിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. 11 പേരുടെ പേരിലുള്ളതായിരുന്നു ഇവ. ഇതില്‍ മൂന്നുപേര്‍ ഒളിവിലാണ്. ഐഇഡി നിര്‍മാണം, ഭീകര പരിശീലനം, പദ്ധതിയൊരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us