'നിങ്ങൾ പോയാൽ എന്നെ ജനലിലൂടെ താഴേക്ക് വലിച്ചെറിയും'; ജഗദംബിക പാൽ മാധ്യമപ്രവർത്തകന്റെ കൈപിടിച്ച് അപേക്ഷിച്ച ആ രാത്രി

അധികാരം നഷ്ടപ്പെട്ട നിമിഷം ജഗദംബിക പാല്‍ അനുഭവിച്ച വലിയ ഭയത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ശ്രീവാസ്തവ ഓര്‍ക്കുന്നു.

New Update
Untitled

ഡല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടയില്‍ ലോക്‌സഭാ പാനല്‍ ചെയര്‍മാന്‍ ജഗദംബിക പാലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുണ്ടായ വാക്‌പോര് പഴയൊരു രാഷ്ട്രീയ നാടകത്തെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും ഹനുമാന്‍ ബെനിവാളും ജഗദംബിക പാലിന്റെ 'ഒരു ദിവസത്തെ മുഖ്യമന്ത്രി' പദത്തെക്കുറിച്ച് സൂചിപ്പിച്ചതോടെയാണ് 1998-ലെ ആ വിവാദ രാത്രി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

Advertisment

1998 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ അന്നത്തെ ഗവര്‍ണര്‍ റോമേഷ് ഭണ്ഡാരി അപ്രതീക്ഷിതമായി പുറത്താക്കി. പകരം ജഗദംബിക പാലിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. എന്നാല്‍ അലഹബാദ് ഹൈക്കോടതി ഇടപെട്ട് ഈ ഉത്തരവ് റദ്ദാക്കി. വെറും 31 മണിക്കൂര്‍ മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്.


കോടതി വിധി വന്നതോടെ ഭരണസിരാകേന്ദ്രമായ 'പഞ്ചം തല്‍' വലിയ സംഘര്‍ഷഭരിതമായി. മുഖ്യമന്ത്രിയുടെ മുറിയില്‍ ഭരണാധികാരികളില്ലാതായി. ഏകദേശം 20-ഓളം മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഇരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണ്‍ ഉപയോഗിച്ച് വിദേശങ്ങളിലേക്ക് വരെ കോള്‍ ചെയ്തു. പലരും മുഖ്യമന്ത്രിയുടെ കസേരയിലും ഇരുന്നു.

അധികാരം നഷ്ടപ്പെട്ട നിമിഷം ജഗദംബിക പാല്‍ അനുഭവിച്ച വലിയ ഭയത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ശ്രീവാസ്തവ ഓര്‍ക്കുന്നു.


'ജഗദംബിക പാല്‍ എന്റെ കൈപിടിച്ച് വികാരാധീനനായി അപേക്ഷിച്ചു: 'രാഹുല്‍ ഭായ്, ക്യാമറ ടീമുമായി പോകരുത്. നിങ്ങള്‍ ഇവിടെ ഉണ്ടെങ്കില്‍ ഞാന്‍ സുരക്ഷിതനാണ്. നിങ്ങള്‍ പോയാല്‍ എന്നെ ഇവര്‍ ജനലിലൂടെ താഴേക്ക് വലിച്ചെറിയും'. അന്ന് രാഷ്ട്രീയ സാഹചര്യം അത്രമേല്‍ അസ്ഥിരമായിരുന്നുവെന്ന് രാഹുല്‍ ശ്രീവാസ്തവ ഓര്‍ക്കുന്നു.


പക്കാ കോണ്‍ഗ്രസുകാരനായി അറിയപ്പെട്ടിരുന്ന ജഗദംബിക പാല്‍ തന്റെ മണ്ഡലമായ ബസ്തിയിലെ സാധാരണക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ്.

എന്നാല്‍ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഡുമരിയഗഞ്ചില്‍ നിന്നുള്ള എംപിയായ അദ്ദേഹം പാര്‍ലമെന്റ് നടപടികള്‍ നിയന്ത്രിക്കുന്ന പാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സജീവമാണ്.

Advertisment