ഹൈദരാബാദ്: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ ജഗന്‍മോഹന്‍ റെഡ്ഡിയും സഹോദരി ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈഎസ് ശര്‍മിളയും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെക്കുറിച്ച് പ്രതികരിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി.
സഹാദരങ്ങളുടെ തര്‍ക്കത്തില്‍ ജഗന്റെ അമ്മ വിജയമ്മ നിഷ്പക്ഷത പുലര്‍ത്തിയിരുന്നില്ലെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു.
അന്തരിച്ച മഹാനായ നേതാവ് വൈഎസ്ആറിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മയുമായ വിജയമ്മയെ ഞങ്ങള്‍ ബഹുമാനിക്കുന്നു.
വൈഎസ്ആറിന്റെ കുടുംബകാര്യങ്ങളെക്കുറിച്ചുള്ള തുറന്ന കത്ത് വിജയമ്മഗാരു പുറത്തുവിട്ട പശ്ചാത്തലത്തില്‍ ഞങ്ങള്‍ അവരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ചില പ്രശ്നങ്ങള്‍ കൊണ്ടുവരികയാണെന്ന് പാര്‍ട്ടി തെലുങ്ക് ഭാഷയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ അമ്മയെന്ന നിലയില്‍ വിജയമ്മഗരുവിന്റെ പിന്തുണയും നിഷ്പക്ഷ മനോഭാവം മറന്നുള്ള പക്ഷപാതപരമായ പെരുമാറ്റവും വൈഎസ്ആര്‍ ആരാധകരെ വല്ലാതെ അസ്വസ്ഥരാക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.